Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Body

Ernakulam

മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം പെ​രി​യാ​റി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യി ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ആ​വോ​ലി​ച്ചാ​ല്‍ താ​ന്നി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ മ​ക​ന്‍ ഗോ​പി(54)​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​ക​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ര്‍ ക​ര​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഗോ​പി വീ​ണ്ടും വ​ഞ്ചി​യു​മാ​യി പോ​യി.

ഗോ​പി സാ​ധാ​ര​ണ രാ​ത്രി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ തി​ങ്ക​ളാ​ഴ്ച പു​ഴ​യി​ല്‍ ഉ​ള്‍​പ്പെ​ടെ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ആ​വോ​ലി​ച്ചാ​ല്‍ പ​മ്പ് ഹൗ​സ് ഭാ​ഗ​ത്തെ ക​ട​വി​ന് സ​മീ​പം തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ല്‍ വ​ഞ്ചി ക​ണ്ടു. വ​ഞ്ചി​യി​ല്‍​നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

പ​ക​ല്‍ കൂ​ലി​പ്പ​ണി ചെ​യ്ത ശേ​ഷം രാ​ത്രി വ​ല​യും ചൂ​ണ്ട​യും ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​കാ​റു​ണ്ട്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വൈ​കി​ട്ട് നേ​ര്യ​മം​ഗ​ലം അ​ഗ്നി ര​ക്ഷാ​സേ​ന തെ​ര​ച്ചി​ലി​ന് എ​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടും പ്ര​തി​രോ​ധ കാ​ലാ​വ​സ്ഥ​യും കാ​ര​ണം മ​ട​ങ്ങി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ത​മം​ഗ​ലം, നേ​ര്യ​മം​ഗ​ലം സ്‌​കൂ​ബാ ടീം ​പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ പോ​ത്തു​പാ​റ ഭാ​ഗ​ത്ത് പു​ഴ​യി​ലെ പാ​റ​ക്കെ​ട്ടി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഊ​ന്നു​ക​ല്‍ പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: ത​ങ്ക​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വി, നി​സ.

Latest News

Corehub Up